LD Clerk Recruitment Apply now 2023

എൽ.ഡി. ക്ലാർക്കിന് ഏത് ജില്ലയിലാണ് നിയമനത്തിന് കൂടുതൽ സാധ്യതയുള്ളത്? ജില്ലാതല വിജ്ഞാപനവും നിയമനവുമാണ് എൽ.ഡി.ക്ലാർക്ക് തസ്തികയ്ക്കുള്ളത്. ഏത് ജില്ലയിലേക്കും ഉദ്യോ ഗാർഥിക്ക് അപേക്ഷ അയക്കാം. എന്നാൽ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കരുത്. ഏത് ജില്ലയിൽ അപേക്ഷ നൽകണമെന്നത് സ്വയം തീരുമാനിക്കേ ണ്ടതാണ്. സ്വന്തം ജില്ലയിൽ അപേക്ഷിക്കുന്നവർക്ക് വെയ്‌റ്റേജ് മാർക്കോ ഗ്രേസ് മാർക്കോ ഇല്ല. അതിനാൽ മത്സരം കുറവുള്ളതും ഒഴിവുകൾ കൂടുതലുള്ളതുമായ ജില്ല തിരഞ്ഞെടുത്ത് ജോലി സ്വന്തമാക്കുന്ന വലിയ വിഭാഗമുണ്ട്. മുൻകാലങ്ങളിലെ നിയമനങ്ങൾ, അപേ ക്ഷകരുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെ ടുക്കേണ്ടത്. ഏതെങ്കിലും ഒരു ജില്ലയിലേക്ക് അപേ ക്ഷിച്ചാൽ ജോലി ലഭിക്കുമെന്നോ റാങ്ക്പട്ടികയിൽ ഉൾപ്പെടുമെന്നോ ഉറപ്പ് നൽകാനാകില്ല. വിവിധ ജില്ലകൾക്ക് വ്യത്യസ്ത പരീക്ഷകളായതിനാൽ ഓരോ പരീക്ഷയിലെയും ചോദ്യങ്ങളുടെ നിലവാരം അനു സരിച്ചായിരിക്കും പ്രധാനമായും റാങ്ക്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യത തീരുമാനിക്കാനാകുക. ഒഴി വുകളുടെയും അപേക്ഷകരുടെയും എണ്ണം അതി നുശേഷം പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണ്. എൽ.ഡി. ക്ലാർക്കിൽ ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത് സാധാരണ തിരുവനന്തപുരം ജില്ലയി ലാണ്. സർക്കാർ ഓഫീസുകൾ കൂടുതലുള്ളതാണ്. കാരണം. എന്നാൽ അപേക്ഷകർ കൂടുതലുള്ളതും ഈ ജില്ലയിലായിരിക്കും. അതിനാൽ മത്സരം കടുത്തതും കട്ട് ഓഫ് മാർക്ക് ഉയർത്തിയതായിട്ടാണ് പൊതുവേ കാണിക്കുന്നത് നിയമങ്ങൾ കുറഞ്ഞത് കാണുന്നത് വയനാട്. കാസർകോട് ജില്ലകളിലാണ്. സർക്കാർ ഓഫീസുകളിലെ എണ്ണം ഈ ജില്ലകൾ കുറവെന്നാണ് കാരണം. ഏത് ജില്ലയിലേക്കാണ് അപേക്ഷിച്ച് നിയമനം ലഭിക്കുന്നത് ആ ജില്ലയിൽ കുറഞ്ഞത് അഞ്ച് വർഷം എങ്കിലും ജോലി ചെയ്താലേ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയുള്ളൂ. ഇക്കാര്യം അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല സ്ഥലംമാറ്റം ലഭിക്കുമ്പോൾ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥനായി ആയിരിക്കും പരിഗണിക്കുക.

 ഏത് ജില്ലയിലും പരീക്ഷ എഴുതാമോ?

 എൽഡി ക്ലർക്കിനെ മലപ്പുറം ജില്ലയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്. താമസസ്ഥലമായ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ലഭിക്കുമോ?

 പരീക്ഷ നടത്തുന്ന ജില്ലകൾ എന്നിവയെ ആശ്രയിച്ചാണ് പരീക്ഷ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് അത് തീരുമാനിക്കാൻ സമയമായിട്ടില്ല നിലവിൽ ഏത് ജില്ലയിലേക്കാണ് അപേക്ഷ സമർപ്പിക്കുന്നത് ആ ജില്ലയിലെ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ ആകൂ. ഉദ്യകാർത്തിയുടെ വിലാസത്തിലുള്ള  ജില്ലയിൽ പരീക്ഷാ കേന്ദ്രം ഉണ്ടെങ്കിലും പരീക്ഷ എഴുതാനുള്ള ഉറപ്പ് നൽകേണ്ട സമയത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം നൽകും ഉറപ്പുനൽകുന്നതിനു മുൻപ് സൗകര്യപ്രദമായ വിധം വിലാസം മാറ്റാനും അവസരം ഉണ്ടാക്കുകയും പരീക്ഷ എഴുതുന്നത് ഉദ്യകാർത്തികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും  വനിതകൾക്കും പരീക്ഷ കേന്ദ്രം ലഭിക്കുന്നതിന് മുൻകടനം നൽകുന്നുണ്ട്. അത് എൽഡി ക്ലർക്ക് കാര്യത്തിലും ഉണ്ടാകും എന്നാണ് പി എസ് സി അധികൃതർ അറിയിച്ചത്.

Leave a Reply

Your email address will not be published.