Lab Technician Recruitment Apply now 2023

തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുവാൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഒരൊഴിവാണ് നിലവിലുള്ളത്.

ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

അപേക്ഷകർക്ക് ഡി.എം.എൽ.റ്റി / ബി.എസ്.സി എം.എൽ.റ്റി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന.

ഫോൺ നമ്പർ : 0471 222 3594

Leave a Reply

Your email address will not be published.