Employment exchange Vacancy 2023
വിവിധ ജില്ലകളിൽ ആയി ജോലി അവസരങ്ങൾ, ഷെയർ ചെയ്യുക.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
- ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.യോഗ്യത : എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. ഫോണ്‍ 04742740615, 7012212473.സ്ഥലം : കൊല്ലം
മെഗാ തൊഴിൽ മേള 16ന്.
- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്തംബർ 16ന് ദ്യൂതീ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ വിവിധ മേഖലകളിലെ 50 ലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.എസ് എസ് എൽ സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫോൺ. 0497 2707610, 6282942066. Registration Link എന്ന ലിങ്കിൽ സെപ്റ്റംബർ 15നകം പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.