Airport Job Recruitment Apply Now2023
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥപനമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനിയിൽ അസിസ്റ്റ ന്റ് (സെക്യൂരിറ്റി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 436 ഒഴിവു ണ്ട്.
മൂന്നുവർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ, പ്രവർത്തനമികവ് പരിഗണിച്ച് നീട്ടിനൽകും.
കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത, ഗോവ, വാരാണസി, ശ്രീന ഗർ, വഡോദര, തിരുപ്പതി, വിസാഗ്, മധുര, ട്രിച്ചി, റായ്പുർ, റാഞ്ചി, ഭുവ നേശ്വർ, പോർട്ട് ബ്ലെയർ, അഗർ ത്തല, ഗ്വാളിയർ, അമൃത്സർ, ലെ, ദെഹ്റാദൂൺ, പുണെ, ഇന്ദോർ, സൂറത്ത് എന്നിവിടങ്ങളിലാണ് ഒഴിവ്.
യോഗ്യത: 60 ശതമാനം മാർ ക്കോടെ പന്ത്രണ്ടാംക്ലാസ് വിജയം.
- എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
- ഇംഗ്ലീഷ് ഭാഷ വായിക്കാനും സംസാരിക്കാനുമറിയണം.
- ഹിന്ദി യിലോ പ്രാദേശികഭാഷയിലോ പരിജ്ഞാനം അഭികാമ്യം.
- വിമാനത്താവളങ്ങളിലായിരിക്കും ജോലി.
- ശമ്പളം ആദ്യവർഷം 21,500 രൂപ തുടർന്നുള്ള വർഷങ്ങളിൽ 500 രൂപ വീതം വർധിപ്പിച്ചുനൽകും. പ്രായം: 01.10.2023-ന് 27 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധി യിൽ എസ്.സി, എസ്.ടി. വിഭാഗ ക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാ ഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.
അപേക്ഷാഫീസുൾപ്പെടെയു ള്ള വിശദവിവരങ്ങളും . www.aaiclas.aero എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15