Aadhaar and Pancard Link Now
പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്..!! ജൂലൈ മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം.പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി
ആധാർ ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്യാനും.. ലിങ്ക് അല്ലെങ്കിൽ ലിങ്ക് ചെയ്യാനും നിങ്ങളുടെ ഫോണിലൂടെ തന്നെ സാധിക്കുന്നതാണ്.. കൂടുതൽ വിവരങ്ങൾ ചുവടെ പറയുന്നുണ്ട് വായിച്ചു നോക്കൂ
ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് രണ്ട് പ്രധാനപ്പെട്ട രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. ആദായ നികുതി റീട്ടേൺ ഫയൽ ചെയ്യുന്നതും ബാങ്കിങുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്.
പാൻ കാർഡ് ആധാറുമായി ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്യാം
താങ്കളുടെ പാൻ കാർഡും ആധാറുമായി ലിങ്ക് ആണോ എന്നറിയുവാൻ താഴെക്കൊടുത്തിരിക്കുന്ന Aadhaar/Pan Link Status എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പരും പാൻകാർഡ് നമ്പരും എന്റർ ചെയ്തു ലിങ്ക് ആണോ അല്ലയോ എന്ന് നോക്കാം
Click Here : Aadhaar/Pan Link Status
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
- ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റൽ ലോഗിൻ ചെയ്യുക;
- ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
- ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക
Click Here : Aadhaar/Pan Link Here