IGNOU Notification 2023 Apply Now
യൂണിവേഴ്സിറ്റികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 200 ഒഴിവുകളാണുള്ളത്. അപേക്ഷാസമദ്മായ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
ശമ്പള വിവരങ്ങൾ
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് ലഭിക്കുന്ന ശമ്പളം ലെവൽ 2 – 19900- 63200 രൂപയും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
മിനിമം പ്ലസ് ടു വിജയം. അതിനോടൊപ്പം ടൈപ്പിംഗ് സ്പീഡ് 40 wpm ഇംഗ്ലീഷിലും 35 wpm ഹിന്ദിയിലും അറിഞ്ഞിരിക്കണം

പ്രായപരിധി
18 വയസ്സ് മുതൽ 27 വയസ്സ് വരെ. 2023 മാർച്ച് 31 ന്റെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ സമുദായങ്ങൾക്ക് ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള പ്രായത്തിൽ ഇളവുകൾ ലഭിക്കും
തിരഞ്ഞെടുപ്പ് രീതി
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും, മെഡിക്കൽ എക്സാമിനേഷന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. എഴുത്തു പരീക്ഷയുടെ സിലബസമദ്ധമായ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ഡീറ്റൈലായി പറയുന്നുണ്ട് നോക്കുക
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിനും ഒബിസി, EWS ഉദ്യോഗാർത്ഥികൾക്ക് 1000 രൂപ അപേക്ഷ ഫീസ്.SC/ST, വനിതാ കാൻഡിഡേറ്റിന് 600 രൂപ അപേക്ഷ ഫീസ് നൽകണം. ഓൺലൈൻ പെയ്മെന്റ് വഴി അത് നൽകാം
അപേക്ഷിക്കുന്ന രീതി
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് പോസ്റ്റിൽ അപേക്ഷ നൽകുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ നേടിയിരിക്കണം. അങ്ങനെയുള്ളവർക്ക് ഓൺലൈൻ വഴി 2023 ഏപ്രിൽ 20 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയിരിക്കണം. അപേക്ഷ നൽകുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനത്തിനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു നോക്കുക
Official Notification : Click here