Various posts Recruitment Apply now 2024

കേരളത്തിലെ വിവിധ ജില്ലകളിലായി താൽക്കാലിക അടിസ്ഥാനത്തിൽ സർക്കാർ ജോലികളിലേക്ക്  യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. ഒഴിവുകളും കൂടുതൽ വിശദമായി വിവരങ്ങളും ചുവടെ നൽകിയിട്ടുണ്ട് അത് പൂർണമായും വായിച്ചു മനസ്സിലാക്കുക

 ഒഴിവുകൾ

  • എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്),എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

  • ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 20 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.

  • ലാബ് ടെക്നീഷന്‍ നിയമനം

കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തും.

യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിഎസ്സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2696139.

  • വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം. 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം.

  • എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇ൯്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ-ഹെൽത്ത് ഇംപ്ലിമെ൯്റേഷ൯ ടീമിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് കം ഡാറ്റാ എൻട്രി ഓപ്പറേററർ തസ്‌തികയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക്/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയ൯സ്/ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് . പ്രായപരിധി 18-40. ഇ-ഹെൽത്ത് സോഫ്റ്റ് വയറിലുളള പരിചയം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം 23/01/2024 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും. ഫോൺ 0484-2754000.

  • മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി ബി എസ് /ടി സി എം സി രജിസ്‌ട്രേഷന്‍ (പെര്‍മനന്റ്). പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്. ശമ്പളം 50,000 രൂപ. ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും ബയോഡാറ്റയും ജനുവരി 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍: 0487 2325824.

  • കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് നിയമനം

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തരം തെരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരും കാത്ത്ലാബ്/ഐ.സി.സി.യുവില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും നേഴ്സിങ് കൗണ്‍സില്‍ ഓഫ് കേരളയില്‍ പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40. താത്്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-25333227, 2534524.

Leave a Reply

Your email address will not be published.