Panchayat job vacancy
ക്ലര്‍ക്ക് മുതല്‍ ആശാവര്‍ക്കര്‍ വരെ; പഞ്ചായത്ത് ഓഫീസുകളില്‍ താല്‍ക്കാലിക ജോലി നേടാം; പരീക്ഷ എഴുതേണ്ടതില്ല
- ക്ലര്‍ക്ക് :- മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും, പ്രവൃത്തി പരിചയവും അഭികാമ്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ രണ്ടിന് രാവിലെ 11ന് നേരിട്ട് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. സംശയങ്ങള്‍ക്ക്: 04936 202418
- ഓവര്‍സിയര്‍ :- കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ. ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടക്കുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 28ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
- ഡെമോണ്‍സ്‌ട്രേറ്റര്‍ : പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ പോസ്റ്റുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലെ യോഗ്യത. ട്രേഡ്‌സ്മാന്‍ പോസ്റ്റില്‍ ഐ.ടി.ഐ (സിവില്‍)/ കെ.ജി.സി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.