Anganavaadi job Apply Now

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്‌ട് പരിധിയിലുള്ള ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള എൻ.സി.എ. ഒഴിവുകളിൽ നിയമനം നടത്തുന്നു. ഇതിനായി പഞ്ചായത്തിൽ സ്ഥിര താമസമുള്ള മുസ്ലീം, ധീവര ./ലാറ്റിൻകാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18 നും 46 നുമിടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

അപേക്ഷ ജൂൺ 25-ന് വൈകീട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. മുസ്ലീം, ധീവര, ലാറ്റിൻകാത്തലിക്/ആംഗ്ലോ ഇന്ത്യൻ സംവരണ വിഭാഗത്തിന് മാത്രം തയ്യാറാക്കുന്ന സെലക്ഷൻ ലിസ്റ്റുകൾ 2024 മാർച്ച് ആറിന് ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ നിലവിൽ വന്ന ഹെൽപ്പർ സെലക്ഷൻ ലിസ്റ്റിൻ്റെ കാലയളവിൽ ഈ വിഭാഗക്കാർക്കായി നീക്കി വച്ചിട്ടുള്ള 0 കളിലേക്ക് നിയമനം നടത്തുന്നതുവരെമാത്രം പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Your email address will not be published.