KSCSTE Recruitment Apply now 2023

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻ്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാൻസ്  (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിംഗ് സ്റ്റാഫ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എൻവയോൺമെൻ്റൽ സയൻസ്/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയിൽ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത.

ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീൽഡ് ബോട്ടണിയിൽ പരിചയം, കമ്പ്യൂട്ടർ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. ഉയർന്ന പ്രായപരിധി 36 വയസ്സ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 4 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം

Official notificaion : click here

Apply latest job ; click here

Leave a Reply

Your email address will not be published.