Driver Cum attender vacancy 2023

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ് നിയമനം.

പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ജൂലൈ 30 ന് രാവിലെ 10.30 നും, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് ഒന്നര മണിക്കും നടക്കുന്നതാണ്.

ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്. ലൈവ്സ്റ്റോക്ക്/ഡയറി/ പൗൾട്രി മാനേജെന്റ് കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി / നഴ്സിംഗ് സ്റ്റൈപ്പന്ററി ട്രയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വയനാട് റോഡിലുള്ള കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075

Apply Latest Jobs : Click here

Leave a Reply

Your email address will not be published.