Job Fair 2023 Apply Now
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ് ടു അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡേറ്റയുമായി ജൂലൈ 21ന് രാവിലെ 10.30ന് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ :8281359930, 0474 2740615
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ OPPORTUNITY 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇസാഫ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്,
ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എംപൈയർ മോട്ടോർസ് (റോയൽ എൻഫീൽഡ്), സി.എഫ്.സി.ഐ.സി.ഐ ലിമിറ്റഡ്, മരയ്ക്കാർ തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 10-ാം ക്ലാസ് മുതൽ ബിരുദ/ബിരുദാനന്തര/ടെക്നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 300 ൽ പരം ഒഴിവുകളിലേക്കാണ് തൊഴിൽമേള നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 18 ഉച്ച 1 മണിക്ക് മുമ്പ് http://bit.ly/3D6QeFl എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2992609/0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
മെഗാ തൊഴിൽമേള 22ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മുപ്പതോളം സ്വകാര്യ തൊഴിൽദാതാക്കളെ പങ്കെടുപ്പിച്ച് ജൂലൈ 22ന് രാവിലെ പത്ത് മുതൽ പെരിന്തൽമണ്ണ തിരൂർക്കാട് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബയോഡാറ്റ സഹിതം രാവിലെ പത്തിന് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : 0483 2734737, 8078 428 570.
Apply Latest Jobs : Click here