Anganwadi Job 2023 അംഗനവാടി ജോലി ഒഴിവുകൾ

എറണാകുളം :

  • കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിൻറെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചു. പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരും, സേവന തല്‍പരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം (ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍ നടത്തുന്നലെവല്‍ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എല്‍.സിക്ക് തുല്യമായി പരിഗണിക്കും..)അങ്കണവാടി ഹെല്‍പ്പര്‍: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഓഫിസില്‍ നിന്നോ, 0485-2828161 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ അറിയാം

കണ്ണൂർ

  • എടക്കാട് അഡീഷണൽ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന.പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസ്സായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും.ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ് എസ്എൽ സി പാസായിരിക്കരുത്.അപേക്ഷ, വിശദ വിവരങ്ങൾ എന്നിവ എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജൂൺ 15ന് വൈകിട്ട് അഞ്ചുമണി വരെ നേരിട്ടോ തപാലിലോ സ്വീകരിക്കും.

ആലപ്പുഴ

  • ചമ്പക്കുളം .സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തകഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46. ജൂൺ 16-ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published.