Airforce Airmen Recruitment 2023

വ്യോമസേന എയർമെൻ (ഗ്രൂപ്പ് “വൈ’ – മെഡിക്കൽ അസിസ്റ്റന്റ്) തസ്തികയിലേക്കുള്ള തിരഞ്ഞെടു പ്പിനായി റിക്രൂട്ട്മെന്റ് റാലി നടത്തു.ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബരത്തുള്ള എയർ ഫോഴ്സ് സ്റ്റേഷനിലാണ് റിക്രൂട്ട്മെ ന്റ് റാലി സംഘടിപ്പിക്കുന്നത്.കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതു ച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 1,2,7,8 തീയതികളി ലാണ് കേരളത്തിൽനിന്നുള്ളവർ ക്ക് റാലിയിൽ പങ്കെടുക്കാനാവുക.

യോഗ്യത: ഫിസിക്സ്, കെമി സ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ 50 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ് ടു/ വൊക്കേഷണൽ കോഴ്സ്/തത്തുല്യ കോഴ്സ് വിജയം. ഇംഗ്ലീ ഷിന് കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

ഫാർമസിയിൽ 50 ശതമാനം മാർക്കോടെ ഡിപ്ലോമ/ ബി.എ സി. നേടിയവർക്കും അപേക്ഷി ക്കാം. ഇവർ +2 മേൽപ്പറ ഞ്ഞ പ്രകാരം മാർക്ക് നേടിയിരി ക്കണം. കൂടാതെ സ്റ്റേറ്റ് ഫാർമസി കൗൺസിലിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ സാധുതയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.ഡിപ്ലോമ/ ബിരുദ യോഗ്യത യുള്ളവരിൽ 2002 ജൂൺ 27-നോ അതിന് മുൻപോ ജനിച്ച വിവാഹി തർക്കും അപേക്ഷിക്കാം. മറ്റുള്ളവർ അവിവാഹിതരായിരിക്കണം.

പ്രായപരിധി: +2 യോഗ്യത മാത്രമുള്ളവർ 2002 ജൂൺ 27-നും 2006 ജൂൺ 27-നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഡിപ്ലോമ/B.sc യോഗ്യത ഉള്ളവർ 1999 ജൂൺ 27 നും 2004 ജൂൺ 27 ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത : കുറഞ്ഞത് 152.5 സെന്റീമീറ്റർ ഉയരം ഉയരത്തിന് അനുപാതികമായ ഭാരം നെഞ്ചളവിൽ 5 സെന്റീമീറ്റർ വികാസം എന്നിവ ഉണ്ടായിരിക്കണം. മികച്ച കേൾവി ശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം

ശമ്പളം : പരിശീലന കാലയളവിൽ പ്രതിമാസം 14600 ലഭിക്കും.പരിശീലനം പൂർത്തിയാക്കിയ ശേഷം 26 900 രൂപ വരെയായിരിക്കും തുടക്ക ശമ്പളം

തിരഞ്ഞെടുപ്പ് രീതി : ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

1.6 കിലോമീറ്റർ ഓട്ടം, പുഷ് അപ്പ്, സിറ്റപ്പ്, സ്ക്വാട്ട് എന്നിവ ഉൾപ്പെടെ ആയിരിക്കും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്. 50 ചോദ്യങ്ങളുള്ള ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് 45 മിനിറ്റ് ആയിരിക്കും സമയം. നെഗറ്റീവ് മാർക്കുണ്ട് സിലബസും മാതൃക ചോദ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർ 10 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ യോഗ്യത സർട്ടിഫിക്കറ്റുകൾ, ഡോമിസൈൽ സർട്ടിഫിക്കറ്റ്, എൻസിസി സർട്ടിഫിക്കറ്റ് ( എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ നാലെണ്ണം വീതം കയ്യിൽ കരുതുക ) കൂടാതെ ഫിറ്റ്നസ് ടെസ്റ്റ് എടുത്തു പരീക്ഷ എന്നിവയ്ക്കുള്ള സാമഗ്രികളും ഉദ്യോഗാർത്ഥികൾ കരുതേണ്ടതാണ് വിശുദ്ധ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Official Website : Click Here

Official Notification : Click Here

Latest Jobs : Click Here

Leave a Reply

Your email address will not be published.