AFCAT Recruitment-2026 Apply Now

ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) കമ്മീഷൻഡ് ഓഫീസറാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി AFCAT (Air Force Common Admission Test).
​വ്യോമസേനയുടെ ഫ്ലയിങ് ബ്രാഞ്ചിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ & നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിലേക്കുമാണ് ഈ പരീക്ഷ വഴി നിയമനം

തസ്തികയും ഒഴിവുകളും:

  • തസ്തിക: കമ്മീഷൻഡ് ഓഫീസർ (വ്യോമസേന)
  • ശാഖകൾ: ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ-ടെക്നിക്കൽ)
  • ആകെ ഒഴിവുകൾ: 142 (ഒഴിവുകളുടെ എണ്ണം വർദ്ധിച്ചേക്കാം)

പ്രധാന വിവരങ്ങൾ:

  • സ്ത്രീകൾക്കും അവസരം: യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
  • വിവാഹപ്രായം/അവസ്ഥ: അപേക്ഷകർ അവിവാഹിതരായിരിക്കണം.
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി അപേക്ഷിക്കാം.
  • അപേക്ഷിക്കേണ്ട തീയതി: മേയ് 20 മുതൽ ജൂൺ 19 വരെ.

എല്ലാ തസ്തികകൾക്കും പ്ലസ് ടുവിന് ഫിസിക്സിനും മാത്സിനും കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം.

  • ഫ്ലയിങ് ബ്രാഞ്ച് & അഡ്മിനിസ്ട്രേഷൻ/ലോജിസ്റ്റിക്സ്/വെപ്പൺ സിസ്റ്റംസ്: കുറഞ്ഞത് 60% മാർക്കോടെയുള്ള ഏതെങ്കിലും ബിരുദം (Graduation) അല്ലെങ്കിൽ ബി.ടെക് (B.Tech).
  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ): കുറഞ്ഞത് 60% മാർക്കോടെയുള്ള 4 വർഷത്തെ ബി.ടെക് ബിരുദം (റിലേറ്റഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകൾ).
  • അക്കൗണ്ട്സ് ബ്രാഞ്ച്: കുറഞ്ഞത് 60% മാർക്കോടെയുള്ള കൊമേഴ്സ്/ഫിനാൻസ് ബിരുദം (B.Com / BBA / BMS).

(ശ്രദ്ധിക്കുക: അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം).

പ്രായപരിധി (01.07.2027-ൽ):

  • ഫ്ലയിങ് ബ്രാഞ്ച്: 20–24 വയസ്സ്. (2003 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ട് തീയതികളും ഉൾപ്പെടെ).
  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26 വയസ്സ്. (2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ട് തീയതികളും ഉൾപ്പെടെ).

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:

  • ശമ്പളം (ഫ്ലയിങ് ഓഫീസർ): ₹56,100 – ₹1,77,500.
  • സ്റ്റൈപൻഡ്: പരിശീലന സമയത്ത് ഫ്ലൈറ്റ് കേഡറ്റുകൾക്ക് ₹56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരിശീലനം:

  • ​2027 ജൂലൈയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും.
  • പരിശീലന കാലാവധി: ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും, ഗ്രൗണ്ട് ഡ്യൂട്ടി നോൺ-ടെക്നിക്കൽ ബ്രാഞ്ചിന് 50 ആഴ്ചയുമാണ് പരിശീലനം.

അപേക്ഷാ ഫീസ്:

  • ​₹550 രൂപ + GST.
  • ശ്രദ്ധിക്കുക: എൻസിസി (NCC)/ഗേറ്റ് (GATE) സ്കോർ സ്പെഷൽ എൻട്രിയിലൂടെ അപേക്ഷിക്കുന്നവർക്ക് ഫീസില്ല.

അപേക്ഷിക്കാനുള്ള രീതി ചുരുക്കത്തിൽ താഴെ നൽകുന്നു:

  • വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം വ്യോമസേനയുടെ ഔദ്യോഗിക പോർട്ടലായ https://afcat.cdac.in അല്ലെങ്കിൽ https://afcat.edcil.co.in സന്ദർശിക്കുക.
  • രജിസ്ട്രേഷൻ (Sign Up): ‘Candidate Login’ ക്ലിക്ക് ചെയ്ത് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
  • അപേക്ഷ പൂരിപ്പിക്കുക: ലോഗിൻ ചെയ്ത ശേഷം വ്യക്തിവിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, താല്പര്യമുള്ള ബ്രാഞ്ച് (Flying/Technical/Non-Technical) എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
  • രേഖകൾ അപ്‌ലോഡ് ചെയ്യുക: ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലിന്റെ അടയാളം (Thumb Impression) എന്നിവ നിർദ്ദിഷ്ട സൈസിൽ അപ്‌ലോഡ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel