kspcb walk in interview Apply Now
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലയിലെ കാര്യാലയങ്ങളിലേക്ക് ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസ്, പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ (Walk-in-Interview) നടത്തുന്നു.
Latest Job Posts
ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസ്:
- പരിശീലന കാലാവധി: 1 വർഷം.
- പ്രതിമാസ സ്റ്റൈപ്പൻഡ്: ₹10,000/-.
- പ്രായപരിധി: 28 വയസ്സ്.
- ഇന്റർവ്യൂ തീയതിയും സമയവും: 24/11/2026 (ചൊവ്വാഴ്ച) രാവിലെ 11.30 മണി.
പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ്:
- പരിശീലന കാലാവധി: 3 വർഷം.
- പ്രതിമാസ സ്റ്റൈപ്പൻഡ്: ഒന്നാം വർഷം ₹11,000/-, രണ്ടാം വർഷം ₹12,000/-, മൂന്നാം വർഷം ₹13,000/-.
- പ്രായപരിധി: 32 വയസ്സ്.
- ഇന്റർവ്യൂ തീയതിയും സമയവും: 26/11/2026 (വ്യാഴാഴ്ച) രാവിലെ 11.30 മണി.
യോഗ്യതാ വിവരങ്ങൾ
- ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസ്: സിവിൽ, കെമിക്കൽ അല്ലെങ്കിൽ എൻവയോൺമെന്റൽ വിഭാഗത്തിൽ ബി.ടെക് (B.Tech) ബിരുദം.
- പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ്: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രി, മൈക്രോബയോളജി അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം (Post Graduation).
- പ്രത്യേക നിബന്ധന: മുൻപ് ബോർഡിൽ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർക്കും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷാരീതി
- പ്രത്യേക മുൻകൂർ അപേക്ഷ ആവശ്യമില്ല; നേരിട്ടുള്ള വാക്ക്-ഇൻ-ഇന്റർവ്യൂവാണ് നടക്കുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത (എസ്.എസ്.എൽ.സി. മുതൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, തിരിച്ചറിയൽ രേഖ, മുൻപരിചയ രേഖകൾ (ഉണ്ടെങ്കിൽ) എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അതത് തസ്തികകൾക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും തത്തുല്യ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്കും www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതണ്.

