Railway Recruitment 2023 Apply Now
റെയിൽവേ റിക്രൂട്ട്മെന്റ് സെൽ(RRC)വിജ്ഞാപനം പുറപ്പെടുവിച്ചു. അപ്പ്രെന്റിസ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഒഴിവ് വിവരങ്ങൾ:
- നിലവിൽ 1104 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഗോരാഖ്പുർ 411 ഒഴിവുകളും സിഗ്നൽ വർക്ക്ഷോപ്പ് തസ്തികയിൽ ഗോരാഖ്പുർ കാൻറ്റ് 63 ഒഴിവുകളും ബ്രിഡ്ജ് വർക്ക്ഷോപ്പ്/ഗോരാഖ്പുർ കാൻറ്റ് 35 ഒഴിവുകളും മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഇസ്ഠനഗർ 151 ഒഴിവുകളും ഡീസൽ ഷെഡ്/ ഇസ്ഠനഗർ 60 ഒഴിവുകളും കാര്യേജ്&വാഗൺ/ഇസ്ഠനഗർ 64 ഒഴിവുകളും കാര്യേജ്&വാഗൺ/ ലക്കനൗ Jn 155 ഒഴിവുകളും ഡീസൽ ഷെഡ്/ഗോണ്ട 90 ഒഴിവുകളും കാര്യേജ്&വാഗൺ/വാരാണസി 75 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രായപരിധി:
- 15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സാലറി:
- ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമ പ്രകാരമുള്ള സാലറി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത:
- 50% മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായവർക്കും ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
- ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി RRC യുടെ https://rrcgorakhpur.net/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. UR/OBC വിഭാഗക്കാർ 100 അപേക്ഷ ഫീസ് അടക്കേണ്ടതാണ്. SC/ST/EWS/PwBD വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2 ആണ്.
Official Notification : Click Here
Latest Jobs : Click Here