Accounting Job Vacancy Apply Now
സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുക ളിൽ അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വിവിധ ജില്ലകളിലായി 21 ഒഴിവുണ്ട്.
- തിരുവനന്തപുരം-4
- കൊല്ലം-2,
- പത്തനംതിട്ട-5.
- ആലപ്പുഴ-4,
- കണ്ണൂർ-2,
- കോഴിക്കോട്-2,
- വയനാട്-1,
- കാസർകോട്-1.
ഒരുവർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 12,000 രൂപ
യോഗ്യത: ബി.കോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം. അക്കൗണ്ടിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കുടുംബശ്രീ അയൽക്കൂട്ട വിവിധ തദ്ദേശ അംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. നിലവിൽ മറ്റ് ജില്ലക ളിൽ സി.ഡി.എസ്. അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. ഇവർ ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓഡി നേറ്ററിൽനിന്ന് ശുപാർശക്കത്ത് സമർപ്പിക്കണം.
പ്രായം: 20-35 (നിലവിൽ സി.ഡി. എസുകളിൽ അക്കൗണ്ടന്റായി പ്ര വർത്തിക്കുന്നവർക്ക് 45 വരെ അപേക്ഷിക്കാം) 5 വയസ്സ് അപേക്ഷാഫീസ്: 300 രൂപ
അപേക്ഷ: ജില്ലാമിഷൻ ഓഫീ സിൽനിന്നോ, വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാ . ഫോം പൂരിപ്പിച്ച് അയൽക്കൂട്ട ത്തിൻ്റെ സെക്രട്ടറി/ പ്രസിഡൻ്റ. എ.ഡി.എസ്. ചെയർപേഴ്സൻ/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യ പ്പെടുത്തൽ വാങ്ങി സി.ഡി.എസ്. ചെയർപേഴ്സൺ/ സെക്രട്ടറിയുടെ മേലൊപ്പോടെ അതത് ജില്ലാ മിഷൻ ഓഫീസിലേയ്ക്ക് നേരിട്ടോ തപാലായോ അയയ്ക്കാം. അപേക്ഷയൊപ്പം അനുബന്ധ സർട്ടിഫിക്കറ്റു കളുടെ സ്വയം സാക്ഷ്യപ്പെടുത്തി പകർപ്പും ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം. അവസാനതീയതി: ഒക്ടോബർ 25.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക Click Here