KWC Recruitment 2023 Apply now

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോംസില്‍ നിരവധി ജോലി ഒഴിവുകൾ.

  • ഹോം മാനേജര്‍
  • കെയര്‍ ടേക്കര്‍
  • ഹോളിക്രോസ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്‌റ്(പാര്‍ട്ട് ടൈം),
  • സെക്യൂരിറ്റി

എന്നീ നിരവധി തസ്തികകളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നു.സെപ്റ്റംബര്‍ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുന്‍പായി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0484 2391820

മറ്റു ജോലി ഒഴിവുകൾ.

ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.