KTET 2026 November Apply Now

കെ-ടെറ്റ് പുതിയ അപേക്ഷ ക്ഷണിച്ചു ​എൽ.പി, യു.പി, ഹൈസ്കൂൾ, ഭാഷാ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) നവംബർ 14, 15 തീയതികളിൽ നടക്കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.

​പ്രധാന വിവരങ്ങൾ

  • ​പരീക്ഷാ തീയതികൾ: നവംബർ 14, 15.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 3.
  • ​കൂടുതൽ വിവരങ്ങൾക്ക്: pareekshabhavan.kerala.gov.in, ktet.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
  • ​ഹെൽപ് ഡെസ്ക്: സംശയ നിവാരണത്തിനായി പ്രത്യേക ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.

​യോഗ്യതാ മാനദണ്ഡങ്ങൾ

  • ​എൽ.പി/യു.പി/ഹൈസ്കൂൾ/ഭാഷാ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്.
  • ​ഈ പരീക്ഷയ്ക്ക് പ്രായപരിധിയില്ല.
  • ​ബി.എഡ്/ഡി.എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും (3, 4 സെമസ്റ്റർ വിദ്യാർത്ഥികൾക്കും) ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഇവർ പരീക്ഷ ജയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴേ കെ-ടെറ്റ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.

​അപേക്ഷ രീതി

  • ​ഓൺലൈൻ രജിസ്ട്രേഷൻ: ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
  • ​അപേക്ഷാ ഫീസ്: ഓരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപയാണ് ഫീസ്. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും 250 രൂപയായിരിക്കും. ഫീസ് ഓൺലൈനായി അടയ്ക്കണം.
  • ​പ്രധാന നിർദ്ദേശം: അപേക്ഷയുടെ പ്രിന്റൗട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel