Central Job Vacancy 2026 Apply Now

നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ദേശീയതലത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളിൽ യോഗ്യരായ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു

  • ​K-RIDE: 35 മാനേജർ
  • ​ഗോവ ഷിപ്പ്‌യാഡ്: 40 മാനേജർ
  • ​ഡ്രഡ്ജിങ് കോർപറേഷൻ: 28+ ഒഴിവ്
  • ​CSIR-CFTRI: 28 ടെക്നീഷ്യൻ
  • ​DGMA: 30 ഒഴിവ്

K-RIDE: 35 മാനേജർ

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിൽ (K-RIDE) മാനേജർ തസ്തികകളിൽ 35 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആണ്. ജോയിന്റ് ജനറൽ മാനേജർ, സീനിയർ ഡിജിഎം, ഡിജിഎം, സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവയാണ് തസ്തികകൾ. യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ വിവരങ്ങൾക്ക് www.kride.in സന്ദർശിക്കുക.

​ഗോവ ഷിപ്പ്‌യാഡ്: 40 മാനേജർ

ഗോവ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 40 ഒഴിവുകളുണ്ട്. കരാർ / നേരിട്ടുള്ള നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 22 ആണ്. ചീഫ് ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, ജൂനിയർ മാനേജർ, ജനറൽ മാനേജർ എന്നിവയാണ് പ്രധാന തസ്തികകൾ. കൂടുതൽ വിവരങ്ങൾക്ക് www.goashipyard.in സന്ദർശിക്കുക.

​ഡ്രഡ്ജിങ് കോർപറേഷൻ: 28+ ഒഴിവ്

വിശാഖപട്ടണത്തെ ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫ്ലീറ്റ് പേഴ്സനേൽ, ട്രെയിനി വിഭാഗങ്ങളിലായി 28-ൽ അധികം ഒഴിവുകളുണ്ട്. കരാർ നിയമനമാണ്, ഇന്റർവ്യൂ തീയതികൾ നവംബർ 5, 6 എന്നിവയാണ്. ട്രെയിനി വിഭാഗത്തിൽ 28 ഒഴിവുകളുണ്ട് (ട്രെയിനി മറെൻ എൻജിനീയർ, എൻസിവി ട്രെയിനി, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ). കൂടാതെ ഡ്രഡ്ജ് മാസ്റ്റർ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേർഡ് ഓഫീസർ, ചീഫ് എൻജിനീയർ ഓഫീസർ, സെക്കൻഡ് എൻജിനീയർ ഓഫീസർ, ഫോർത്ത് എൻജിനീയർ ഓഫീസർ, പെറ്റി ഓഫീസർ (ഡ്രഡ്ജിങ്) എന്നീ ഒഴിവുകളുമുണ്ട്. വിവരങ്ങൾക്ക്: www.dredge-india.com.

​CSIR-CFTRI: 28 ടെക്നീഷ്യൻ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിൽ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI) ടെക്നീഷ്യൻ തസ്തികയിൽ 28 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 18 ആണ്. കൂടുതൽ വിവരങ്ങൾക്ക്: http://cftri.res.in.

​DGMA: 30 ഒഴിവ്

മിനിസ്ട്രി ഓഫ് പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സിനു കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷനിൽ മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റിന്റെ 30 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 12 ആണ്. യോഗ്യത: ബിരുദം, പ്രായം: 18-35, ശമ്പളം: ₹75,000. വിവരങ്ങൾക്ക്: www.dgma.gov.in. 

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel