job Recruitment Apply now 2024
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
പ്രായം നാല്‍പ്പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും.
പ്രതിമാസ വേതനം 36,000/- രൂപ.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31 വൈകുന്നേരം അഞ്ചു മണി.
എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.
കവറിനു മുകളില്‍ ജേണലിസം & കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
ഫോൺ നമ്പർ 04842422275,04842422068