Kerala police Recruitment Apply now 2023

കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 ശമ്പള വിവരങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31100 മുതൽ 66800 രൂപവരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ആവശ്യമായ യോഗ്യത

 മിനിമം പ്ലസ് ടു വിജയവും അതിനോടൊപ്പം  ലൈറ്റ്/ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസും ഉണ്ടാകണം

 പ്രായപരിധി

20 വയസ്സിനും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1995 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും പട്ടിക്ക് ജാതി/ പട്ടിക്കുവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക് 33 വയസ്സ് വരെയും അവസരം

ശാരീരിക യോഗ്യത

 ഉയരം: പുരുഷ ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 168 സെന്റീമീറ്റർ, 157 സെന്റീമീറ്ററിൽ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവും എന്നാൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 151 സെന്റീമീറ്റർ ഉയരവും ഉണ്ടായിരിക്കേണ്ടതാണ്. നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികാസവും (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകം) ഫിസിക്കൽ ടെസ്റ്റ് സംബന്ധിച്ച വിശദമായ വിവരങ്ങൾ  ഔദ്യോഗിക വിജ്ഞാപനത്തിൽ ഉണ്ട് അതിനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

 അപേക്ഷ അയക്കുന്ന രീതി

 അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷാ ഫീസ് ഒന്നുമില്ലാതെ നിങ്ങളുടെ ഫോണിലൂടെയും അപേക്ഷ  നൽകാം അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും അക്ഷയ സെന്ററിൽ പറയുകയാണെങ്കിൽ അവർ അപേക്ഷ അയച്ചു നൽകും  കാറ്റഗറി നമ്പർ 416/2023 പ്രകാരമാണ് അപേക്ഷ നൽകേണ്ടത്  അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനത്തിനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു

Apply now : click here

Official notification : click here

Apply latest job : click here

Leave a Reply

Your email address will not be published.