Paralegal Volunteer Job Apply Now

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യരായ സേവന സന്നദ്ധയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ചവര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍,

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടന അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കല്‍പ്പറ്റ നോര്‍ത്ത് വിലാസത്തില്‍ മാര്‍ച്ച് 22 വരെ സ്വീകരിക്കും. ഫോണ്‍- 04936 207800

Leave a Reply

Your email address will not be published.