IBPS Clerk Bank Job Apply Now

ഇന്ത്യയിലെ വിവിധ പൊതു മേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇപ്പോള്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 6128 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

ഒഴിവുകൾ ഉള്ള ബാങ്കുകൾ

  • ബാങ്ക് ഓഫ് ബറോഡ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • ബാങ്ക് ഓഫ് ഇന്ത്യ
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര
  • പഞ്ചാബ് & സിന്ദ് ബാങ്ക്
  • കാനറ ബാങ്ക്
  • യുകോ ബാങ്ക്
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യൻ ബാങ്ക്

പ്രായപരിധി

കുറഞ്ഞത്: 20 -28 വയസ്സ്, അതായത്  02.07.1996-നേക്കാൾ മുമ്പോ 01.07.2004-ന് ശേഷമോ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc..

വിദ്യാഭ്യാസ യോഗ്യത

 ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി  (Graduation) in any discipline

അപേക്ഷാ ഫീസ്‌

  • For ST/SC/PWD/ESM/DESM Candidates  – Rs.175/-
  • For Other Candidates  – Rs. 850 /- ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്

എങ്ങനെ അപേക്ഷ നൽകാം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജൂലൈ 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Apply Now :- Click Here

Official Notification :- Click Here

Leave a Reply

Your email address will not be published.