Indian Institute Of management Driver Vacancy 2023
കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതയും പ്രവർത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് 6 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) ഡ്രൈവർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.ആകെ നാല് ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്.
യോഗ്യത:
എസ്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിക്ക് തുല്യമായ യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം വേണം.
ശമ്പളം:
ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21900 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.
പ്രായപരിധി:
പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം.
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഡ്രൈവിംഗ് ടെസ്റ്റിന്റെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ്. അതിന്റെ ഡേറ്റ് നിങ്ങളെ ഇമെയിൽ വഴി അറിയിക്കും.
അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ളവർ 2023 മാർച്ച് ആറിനു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.