Driver cum Attandent Recruitment Apply now 2024

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഒന്നാമത്തെ ഷിഫ്റ്റിലേയ്ക്കും ദേവികുളം, അഴുത, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തിരമൃഗചികിത്സാസേവനത്തിലേയ്ക്കും ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

  • മിനിമം യോഗ്യത: എസ് എസ് എൽ സി പാസ്സായ സര്‍ട്ടിഫിക്കറ്റും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ്.
  • ജൂണ്‍ 13 വ്യാഴാഴ്ച രാവിലെ 11 -ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകേണ്ടതാണ്.
  • നിയമനം 90 ദിവസം വരെ ആയിരിക്കും. ദേവികുളം, അഴുത, അടിമാലി ബ്ലോക്കില് നിന്നുള്ള ഉദ്യോഗാര്ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.