Department of women and child development Recruitment Apply now 2023
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
വിശദമായ വിവരങ്ങൾ
- ഒരു വര്‍ഷത്തേക്കാണ് നിയമനം.
- പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
- പ്രായപരിധി 25-45.
- 5500 രൂപയാണ് ശമ്പളം.
അപേക്ഷിക്കുന്ന രീതി
അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 04662240124, 9526421936.