Guruvayoor Devaswom Security Apply Now
ഗുരുവായൂർ ദേവസ്വത്തിൽ വനിത സെക്യൂരിറ്റി ഗാർഡ്, സോപാനം വാച്ച്മാൻ (പുരുഷൻ) എന്നീ തസ്തികകളിലായി ആറു മാസത്തെ താൽക്കാലിക നിയമനത്തിനായി ആകെ 30 ഒഴിവുകളാണുള്ളത്. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
Latest Job Posts
പ്രധാന വിവരങ്ങൾ:
- തസ്തികകളും ഒഴിവുകളും: വനിത സെക്യൂരിറ്റി ഗാർഡ് (15), സോപാനം വാച്ച്മാൻ (പുരുഷൻ) (15).
- ശമ്പളം: 18,000 രൂപ.
യോഗ്യത വിവരങ്ങൾ:
- ഏഴാം ക്ലാസ് ജയം.
- അംഗവൈകല്യങ്ങൾ ഉണ്ടാകരുത്, നല്ല ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
- പ്രായപരിധി (01.01.2027-ന്റെ അടിസ്ഥാനത്തിൽ): വനിത സെക്യൂരിറ്റി ഗാർഡ്: 55-60 വയസ്സ് (01.01.1967-നും 01.01.1972-നും മധ്യേ ജനിച്ചവർ). സോപാനം വാച്ച്മാൻ: 30-50 വയസ്സ് (01.01.1977-നും 01.01.1997-നും മധ്യേ ജനിച്ചവർ).
അപേക്ഷാരീതി:
- അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ (07.10.2026-നു ശേഷമുള്ളത്) അസ്സൽ സഹിതമാണ് അപേക്ഷിക്കേണ്ടത്.
- മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും.
- വയസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒപ്പം വെക്കണം.
- നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല.
- വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680 101 (ഫോൺ: 0487-2556335).
- അപേക്ഷാ ഫീസ്: 118 രൂപ.
- അപേക്ഷാ ഫോം ലഭിക്കുന്ന അവസാന തീയതി: ഒക്ടോബർ 24 (ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും, തപാലിൽ ലഭിക്കില്ല). പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ സൗജന്യമായി ഫോം ലഭിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30, വൈകിട്ട് 5 മണിക്ക് മുമ്പ് ദേവസ്വം ഓഫീസിൽ ലഭിക്കണം. അപേക്ഷ നേരിട്ടോ തപാലോ ആയി അയക്കാം.


