NHM Various District Recruitment-2026 Apply Now

കേരള സർക്കാരിന്റെ വിവിധ ജില്ലകളിലെ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള കരാർ/ദിവസ വേതന ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു

​തിരുവനന്തപുരം

​നാഷണൽ ഹെൽത്ത് മിഷനിൽ തിരുവനന്തപുരത്ത് വിവിധ തസ്തികകളിലായി കരാർ നിയമനം നടക്കുന്നു. ആകെ 59 ഒഴിവുകളാണുള്ളത്. അപേക്ഷകൾ ഒക്ടോബർ 29 വരെ ഓൺലൈനായി സമർപ്പിക്കാം. ഡെന്റിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്/ഓഡിയോളജിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്, അഡോളസെന്റ് ഹെൽത്ത് കൗൺസലർ, ഡി ഇ ഒ കം അക്കൗണ്ടന്റ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ജെപിഎച്ച്എൻ/ആർബിഎസ്കെ നേഴ്സ്, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സോഷ്യൽ വർക്കർ എന്നിവയാണ് പ്രധാന തസ്തികകൾ. യോഗ്യതയുൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് Arogyakeralam വെബ്സൈറ്റ് (www.arogyakeralam.gov.in) സന്ദർശിക്കുക.

​തൃശൂർ

​നാഷണൽ ഹെൽത്ത് മിഷനിൽ തൃശൂരിൽ 23 തസ്തികകളിലായി കരാർ നിയമനം നടക്കുന്നു. ഒക്ടോബർ 28 വരെ അപേക്ഷിക്കാവുന്നതാണ്. കൗൺസലർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ), ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, സ്പെഷലിസ്റ്റ് ഡോക്ടർ, ഡെന്റൽ സ്പെഷലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡേറ്റ മാനേജർ, എപ്പിഡെമിയോളജിസ്റ്റ്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഓഫീസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ലേഡി ഹെൽത്ത് വിസിറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, ജെഎച്ച്ഐ, സിഎൽഎംസി കോഓർഡിനേറ്റർ, എച്ച്എ ഗ്രേഡ് 2/ക്ലീനിങ് സ്റ്റാഫ് എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.

​മലപ്പുറം

​മലപ്പുറത്ത് നാഷണൽ ഹെൽത്ത് മിഷനിൽ സ്പെഷലിസ്റ്റ് ഡോക്ടർ (ഗൈനക്കോളജിസ്റ്റ്) തസ്തികയിൽ കരാർ നിയമനം നടക്കുന്നു. ഇന്റർവ്യൂ തീയതി ഒക്ടോബർ 27 ആണ്. കൂടാതെ ടിബി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് ഒക്ടോബർ 30 വരെ ഗൂഗിൾ ഫോം ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

​കോഴിക്കോട്

​കോഴിക്കോട് നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ കരാർ/ ദിവസ വേതന നിയമനം നടക്കുന്നു. ഒക്ടോബർ 24 നകം ഗൂഗിൾ ഫോം ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. ജെഎച്ച്ഐ, ഫാർമസിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ജെപിഎച്ച്എൻ, ഡിഇഒ കം അക്കൗണ്ടന്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.

​പാലക്കാട്

​പാലക്കാട് നാഷണൽ ഹെൽത്ത് മിഷനിൽ 15 തസ്തികകളിലായി കരാർ നിയമനം നടക്കുന്നു. ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ/ ന്യൂട്രീഷ്യനിസ്റ്റ്, ഡേറ്റ മാനേജർ, ഡിഇഒ, ഡേറ്റ എൻട്രി കം അക്കൗണ്ടന്റ്, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ്, എപ്പിഡെമിയോളജിസ്റ്റ്, ഡെന്റൽ സർജൻ, ടിബിഎച്ച്വി, സ്പെഷലിസ്റ്റ് ഡോക്ടർ (പീഡിയാട്രീഷ്യൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) എന്നിവയാണ് തസ്തികകൾ. 

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel