Data Entry Operater Recruitment Apply now 2024
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എം.പി. ലാഡ്‌സ് ഫെസിലിറ്റേഷൻ സെൻ്ററിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്), ഓൺലൈൻ അപ്ഡേഷനിൽ പ്രാവീണ്യം, വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പരിജ്ഞാനം, ഒരു വർഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി. ഫോൺ നമ്പർ 04862 233 010