Matsyafed Job Apply Now
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ആരംഭിക്കുന്ന സീ-ഫുഡ് കിച്ചണുകളുടെ മേൽ നോട്ട ചുമതല വഹിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹോട്ടൽ മാനേജ്‌മെൻ്റിൽ Degree/ Diploma തുടർന്ന് 5 വർഷത്തെ പ്രവൃത്തി പരിചയവും 35 ന് മുകളിൽ പ്രായവുമുള്ളവരെ കൺസൾട്ടൻ്റ് ആയി (ഒരു ഒഴിവ്)
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ജനന തീയതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25/01/2025- ന് വൈകുന്നേരം 3 മണിക്ക് മുമ്പായി മാനേജിംഗ് ഡയാക്‌ടർ, മത്സ്യഫെഡ് കേന്ദ്ര ഓഫീസ്, കാലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം -695009 എന്ന മേൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കുന്ന കവറിന് മുകളിൽ തസ്‌തികയുടെ പേര് വ്യക്തമായി ദേലപ്പെടുത്തേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകളും, അപൂർണ്ണമായ അപേക്ഷകളും, നിശ്ചിത യോഗ്വതയില്ലാത്ത അപേക്ഷകളും യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ് ഡയറക്‌ടറിൽ നിക്ഷിപ്‌തമായിരിക്കും.