വാക് ഇന്‍ ഇൻറെര്‍വ്യു നടക്കും
ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അഴുത ബോക്ക് പട്ടികജാതി വികസന ഓഫീസിൻറെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ വണ്ടിപ്പെരിയാറിലേക്ക് വനിതകളായ വാര്‍ഡന്‍, കുക്ക് (2 ഒഴിവ് ),വാച്ച് വുമന്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി മെയ് 25 വ്യാഴാഴ്ച രാവിലെ 10 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇൻറെര്‍വ്യു നടക്കും.
വാച്ച് വുമന്‍, വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. പ്രായ പരിധി 55 വയസില്‍ താഴെ. ഇൻറെര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗര്‍ഥികള്‍ മെയ് 25 ന് രാവിലെ 10.00 ന് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറില്‍ ഉള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികാജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297