പ്ലസ്ടുവും ആന്‍ഡ്രോയിഡ് ഫോണും ഉള്ളവര്‍ക്ക് നഗരസഭയില്‍ ജോലി
പ്ലസ്ടുവും ആന്‍ഡ്രോയിഡ് ഫോണും ഉള്ളവര്‍ക്ക് നഗരസഭയില്‍ ജോലി
കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ എതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റര്‍മാരെ ആവശ്യമുള്ളത്.
ഒരു വാര്‍ഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2910466.
ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ CLICK HERE