Steel Authority of India Job Apply Now
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 710 ഒഴിവുകളാണുള്ളത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (2022, 2023, 2024, 2025, 2026) യോഗ്യത നേടിയവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
Latest Job Posts
പ്രധാന വിവരങ്ങൾ
- ആകെ ഒഴിവുകൾ: 710
- അവസാന തീയതി: ഒക്ടോബർ 20
- ഔദ്യോഗിക വെബ്സൈറ്റ്: www.sail.co.in
വിഭാഗങ്ങളും ഒഴിവുകളും:
- ട്രേഡ് അപ്രന്റിസ്: 516 ഒഴിവുകൾ (യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ). സ്റ്റൈപൻഡ്: 9600.
- ഡിപ്ലോമ അപ്രന്റിസ്: 124 ഒഴിവുകൾ (യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ). സ്റ്റൈപൻഡ്: 10,900.
- ഗ്രാജ്യേറ്റ് അപ്രന്റിസ്: 70 ഒഴിവുകൾ (യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം). സ്റ്റൈപൻഡ്: 12,300.
അപേക്ഷ രീതി
- ഐ.ടി.ഐ യോഗ്യതയുള്ളവർ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
- ബിരുദം, ഡിപ്ലോമ യോഗ്യതക്കാർ https://nats.education.gov.in എന്ന വെബ്സൈറ്റിലും ഒപ്പം www.apprenticeshipindia.org എന്നീ വെബ്സൈറ്റുകളിലും ഓൺലൈനായി രജിസ്റ്റർ ചെയ്യുക.
- തുടർന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒക്ടോബർ 27 മുതൽ നവംബർ 17 വരെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം.


