Indian Army Recruitment Apply now 2024

ഇന്ത്യൻ ആർമിയിൽ 56-ാമത് എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്ലീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർ ക്കും വനിതകൾക്കും അപേക്ഷി ക്കാം. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്.

 ഒഴിവുകൾ: പുരുഷൻ -50 (ജനറൽ കാറ്റഗറി-45, കൊല്ല പ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5 (ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1). പ്രായം: 2024 ജനുവരി ഒന്നിന് 19-25 2. 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തീയതികളു മുൾപ്പെടെ) ജനിച്ചവരായിരിക്കണം. സർവീസിലിരിക്കെ മരണപ്പെട്ടവരു ടെ ആശ്രിതർക്കും അപേക്ഷിക്കാം.

 യോഗ്യത: 50 ശതമാനം മാർ ക്കോടെയുള്ള ബിരുദവും എൻ.സി. സി. (സി) സർട്ടിഫിക്കറ്റും. അവസാ നവർഷ ബിരുദവിദ്യാർഥികൾക്കുംവ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. സർവീസിലിരി ക്കെ മരണപ്പെട്ടവരുടെയും ഗുരു തരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കൾക്ക് എൻ.സി.സി. (സി) സർട്ടിഫിക്കറ്റ് ആവശ്യമില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേ ഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനമുണ്ടാവും.

നിയമനം തുടക്കത്തിൽ 10വർഷത്തേക്കായിരിക്കും. നാലുവർ ഷംകൂടി ദീർഘിപ്പിക്കാം. സ്റ്റൈപ്പൻ 56,100 രൂപ.

ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in.സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6.

Leave a Reply

Your email address will not be published.