Harbour Engineering draftman vacancy Apply Now

കൊല്ലം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷന്‍ കാര്യാലയത്തില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) തസ്തികയിലെ മൂന്ന് ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.

ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ 22 ന് രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

നിയമനം പരമാവധി 90 ദിവസത്തേയ്‌ക്കോ പി.എസ്.സി മുഖാന്തിരം ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ മാത്രമായിരിക്കും. ഫോണ്‍: 9846453614, 7907964778.

Leave a Reply

Your email address will not be published.