Sweeper job vacancy Apply Now

ഏഴാം ക്ലാസ് പാസായവര്‍ക്ക് ഫുള്‍ ടൈം സ്വീപ്പർ ജോലി; പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താല്‍ക്കാലികമായി ജോലി ചെയ്യുന്നതിന് തൊഴിലാളികളെ ആവശ്യമുണ്ട്.

അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക ക്ഷമത ആവശ്യമാണ്. സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് രാവിലെ 11ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. സംശയങ്ങള്‍ക്ക്: 0484 2623673.

Leave a Reply

Your email address will not be published.