Government temporary job vacancy

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടക്കുന്നു

  • കമ്പ്യൂട്ടർ അസിസ്റ്റന്റ് താത്കാലിക ഒഴിവ് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. 18 നും 41 നുമിടയിലാവണം പ്രായം. താത്പര്യമുള്ളവർ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം 26 ന് രാവിലെ 10 ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന പരീക്ഷയിലും തുടർന്നു നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497775694.
  • മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ് എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40വയസ്. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04902 350475.
  • അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ് കേരള ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത- സിഎ ഇന്റര്‍/ ഐ സി ഡബ്ല്യൂ എ ഐ ഇന്റര്‍, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ അക്കൗണ്ടസ് വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. തൃശൂര്‍ ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ secretary@lalithkala.org ഇ-മെയിലിലേക്ക് ജൂണ്‍ 30ന് അയക്കണം. ഫോണ്‍: 0487 2333773.
  • ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം. ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0487 2361500.
  • ഫാര്‍മസിസ്റ്റ് നിയമനം നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 24 ന് രാവിലെ 10.30 ന് പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2412709.
  • വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ 28ന് വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ എറണാകുളം ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും മധ്യേ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 28നു രാവിലെ 10ന്. വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ (താഴത്തെ നില, സിവിൽ സ്റ്റേഷൻ, കാക്കനാട്) ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471–2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org
  • മൾട്ടിടാസ്കിംഗ് ഓഫീസർ നിയമനം തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്കിംഗ് ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം, ഡി.സി.എ, ഇംഗ്ലീഷിലും മളയാളത്തിലും ടൈപ്പിംഗ് കഴിവ്, സർക്കാർ മേഖലയിൽ എം.ടി.ഒ ആയി 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. 2024 ജനുവരി 1 ന് 18 നും 41 നും മധ്യേ വയസുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ ഒന്നിനു മുൻപായി പേരി രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published.