CDIT Career 03/25 Apply Now
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റിൽ ജോലിയവസരം. സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി- പുതുതായി പ്രൊജക്ട് സ്റ്റാഫ് തസ്‌തികയിൽ പ്രോഗ്രാം മാനേജർ, ജൂനിയർ ബിസിനസ് അനലിസ്റ്റ് റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുണ്ട്. ആകെ 03 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനമാണ് നടക്കുക.
.

അപേക്ഷ : താൽപര്യമുള്ള ഉദ്യോഗാർഥികൾ സിഡിറ്റിൻ്റെ കരിയർ പോർട്ടൽ സന്ദർശിച്ച് മാർച്ച് 29ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. അപേക്ഷ സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്‌ത് കയറ്റണം. ആദ്യമായി വെബ്സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
500 രൂപയാണ് ഓരോ തസ്‌തികയിലേക്കുമുള്ള അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. വിശദമായ വിജ്ഞാപനം താഴെ നൽകുന്നു. അത് വായിച്ച് മനസിലാക്കി അപേക്ഷ നൽകുക.