Instructor Recruitment Apply now 2024
ഇടുക്കി കരുണാപുരം ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ മാർച്ച് 4 ന് നടത്തും.
സിവിൽ എഞ്ചിനീയറിങിൽ ബി.വോക് അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട ട്രേഡുകളിൽ സി.ഐ.റ്റി.എസ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാർച്ച് 4 ന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി കരുണാപുരം ഗവ ഐടിഐയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം.
അവസാന തിയ്യതി 4/02/2024 ഫോൺ നമ്പർ 04868 291 050