MCC Various Recruitment-2026 Apply Now
തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലായി ആകെ 22 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: മലബാർ കാൻസർ സെന്റർ, തലശ്ശേരി
- ആകെ ഒഴിവുകൾ: 22
- നിയമന രീതി: കരാർ നിയമനം
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 5
- ഔദ്യോഗിക വെബ്‌സൈറ്റ്: www.mcc.kerala.gov.in
Latest Job Posts
യോഗ്യതാ വിവരങ്ങൾ
- സ്റ്റാഫ് നഴ്സ് (10 ഒഴിവുകൾ): ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്, ഒപ്പം ഓങ്കോളജിയിൽ ഒരു വർഷത്തെ സ്പെഷ്യൽ ട്രെയിനിങ്/പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ.
- റെസിഡന്റ് സ്റ്റാഫ് നഴ്സ് (4 ഒഴിവുകൾ): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്. കേരള നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ.
- റെസിഡന്റ് ഫാർമസിസ്റ്റ് (3 ഒഴിവുകൾ): ഡിഫാം/ബിഫാം.
- അസിസ്റ്റന്റ് ഫാർമസിസ്റ്റ് (1 ഒഴിവ്): ഡിഫാം/ബിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
- ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (1 ഒഴിവ്): ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം.
- സിസ്റ്റം അനലിസ്റ്റ് ട്രെയ്നി (1 ഒഴിവ്): എംസിഎ/എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്.
- ലൈസൻ ഓഫീസർ (1 ഒഴിവ് – അവസരം തിരുവനന്തപുരംകാർക്ക്): ബിരുദം, സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാതെ റിട്ടയർ ചെയ്തവർ.
- മാനേജർ (1 ഒഴിവ്): എംബിബിഎസ്.
അപേക്ഷാരീതി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.mcc.kerala.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.


