Anganavaadi Helper /worker Vacancy 2023

അങ്കണവാടി ഒഴിവ്@ തിരുവനന്തപുരം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പാങ്ങോട് ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയില്‍ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് ഒന്‍പതിന് വൈകിട്ട് അഞ്ചുവരെ. 2016ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472 2841471.

അങ്കണവാടി ഒഴിവ്@ തൃശൂർ

തൃശൂർ ജില്ലയിലെ തിരുവിലാമല ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.ചേലക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ മേയ് 10വരെ അപേക്ഷ സ്വീകരിക്കും.വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം.

അങ്കണവാടി ഒഴിവ്@ തൃശൂർ

തൃശൂർ : ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 12ന് പകൽ മൂന്നുമണിവരെ.

അങ്കണവാടി ഒഴിവ്@ എറണാകുളം

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ഏഴിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രില്‍ 10 മുതൽ 26 വൈകീട്ട് അഞ്ചുവരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ഏഴിക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 0484 2448803

അങ്കണവാടി ഒഴിവ്@ കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ വടകര ഐ.സി.ഡി.എസ് പരിധിയിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2023 ജനുവരി 1ന് 46 വയസ്സ് കഴിയാൻ പാടില്ല. ഭിന്നശേഷി വിഭാഗം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഏപ്രിൽ 10 ന് വൈകിട്ട് 4മണി.

അങ്കണവാടി ഒഴിവ്@ ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. വിശദവിവരങ്ങൾക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.

അങ്കണവാടി ഒഴിവ്@ തൃശ്ശൂർ

അങ്കണവാടി വർക്കർ, ഹെൽപ്പർ
കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12ന് വൈകീട്ട് 4 മണിവരെ. ഫോൺ: 0480 2805595.

അങ്കണവാടി ഒഴിവ്@എറണാംകുളം

എറണാകുളം : കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല ) വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം: 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്.അപേക്ഷ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും.അപേക്ഷയുടെ മാതൃക കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി – കോര്‍പ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ മാത്രം അപേക്ഷിക്കുക.
ഫോണ്‍ നമ്പര്‍ : 0484 2706695.

അങ്കണവാടി ഒഴിവ്@ തൃശ്ശൂർ

തൃശൂർ : കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്.പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593

അങ്കണവാടി ഒഴിവ്@തിരുവനന്തപുരം

തിരുഃ പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അവസാന തിയതി ഏപ്രിൽ 12, അഞ്ച് മണി വരെ. 2016ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0472 2841471

അങ്കണവാടി ഒഴിവ്@ തൃശ്ശൂർ

പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2307516

അങ്കണവാടി ഒഴിവ്@എറണാംകുളം


എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നോർത്ത് പറവൂർ നഗരസഭയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായപരിധി 18നും 46നും മധ്യേ നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസിൽ മാർച്ച് 31 വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484 2448803

Leave a Reply

Your email address will not be published.