Kudumbasree Job 2026 Apply Now
കൊല്ലം ജില്ലയിലെ വിവിധ സിഡിഎസുകളിൽ (ചാത്തന്നൂർ, പോരുവഴി, പനയം, തേവലക്കര, കുളക്കട, തലവൂർ, പൂയപ്പള്ളി, ഇടമുളക്കൽ) ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ (ഐ.എഫ്.സി) പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനമാണിത്. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി.
Latest Job Posts
പ്രധാന വിവരങ്ങൾ
- സ്ഥാപനം: കുടുംബശ്രീ, കൊല്ലം ജില്ലാ മിഷൻ.
- തസ്തികകൾ: ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി.
- നിയമന രീതി: ഓണറേറിയം അടിസ്ഥാനത്തിലുള്ള കരാർ നിയമനം (3 വർഷം വരെ).
- ഒഴിവുള്ള സിഡിഎസുകൾ: ചാത്തന്നൂർ, പോരുവഴി, പനയം, തേവലക്കര, കുളക്കട, തലവൂർ, പൂയപ്പള്ളി, ഇടമുളക്കൽ.
യോഗ്യത വിവരങ്ങൾ
- ഐ.എഫ്.സി ആങ്കർ: അഗ്രികൾച്ചർ/അലൈഡ് സയൻസിൽ ഡിഗ്രി/ഡിപ്ലോമയും കൃഷിയിലോ ഫാം ബേസ്ഡ് ലൈവലിഹുഡിലോ ഒരു വർഷത്തെ പ്രവർത്തിപരിചയവും (എക്സ്റ്റൻഷൻ ആൻഡ് മാർക്കറ്റിംഗ് പരിചയം ഉള്ളവർക്ക് മുൻഗണന). ഈ യോഗ്യതയുള്ളവരെ ലഭ്യമല്ലാത്ത പക്ഷം, രണ്ടുവർഷത്തെ കാർഷിക മേഖലയിൽ പ്രവർത്തിപരിചയമുള്ള പ്ലസ് ടു / വി.എച്ച്.എസ്.ഇ (അഗ്രി) യോഗ്യതയുള്ളവരെയും പരിഗണിക്കും. അതാത് ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്.
- സീനിയർ സി.ആർ.പി: കൃഷിസഖി / പശു സഖി / അഗ്രി സി.ആർ.പി എന്ന നിലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം. സി.ആർ.പി പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന.
അപേക്ഷ രീതി
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ/അനുഭവ പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കുടുംബശ്രീ അംഗത്വം, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ, സി.ഡി.എസ്സിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം.
- അവസാന തീയതി: 2026 നവംബർ 7 അപേക്ഷ അയക്കേണ്ട വിലാസം:
- ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽസ് സപ്ലൈസ് ഓഫീസിന് മുകളിൽ നില, ആനന്ദബല്ലിശ്വരം, കൊല്ലം – 13.


