NORKA Roots Germany Jobs Apply Now
യൂറോപ്യൻ രാജ്യത്ത് ഒരു ജോലി വേണോ എന്നാൽ ഇതാ ജർമ്മനിയിലേക്ക് ഇലക്ട്രീഷ്യൻമാരെയും പാചകക്കാരെയും (Chefs) തിരഞ്ഞെടുക്കുന്നതിനായി നോർക്ക റൂട്ട്സും (NORKA Roots) ഇൻഡോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായി നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
Latest Job Posts
ഇലക്ട്രീഷ്യൻ (Electrician)
- ഒഴിവുകൾ: 20
- യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ (ITI).
- പ്രവൃത്തിപരിചയം: 2 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. (10 വർഷത്തിൽ കൂടുതൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല).
ഷെഫ് (Chef) - ഒഴിവുകൾ: 20
- യോഗ്യത: ഹോട്ടൽ മാനേജ്‌മെന്റ് (BHM/DHM) അല്ലെങ്കിൽ കാറ്ററിംഗ് ടെക്‌നോളജിയിൽ ബിരുദമോ ഡിപ്ലോമയോ.
- മുൻഗണന: 4 വർഷത്തെ ഡിഗ്രി ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഭാഷാ പരിജ്ഞാനം (German Language)
- അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷ നിർബന്ധമില്ല.
- എങ്കിലും, ജർമ്മൻ ഭാഷയിൽ A1, A2, B1 അല്ലെങ്കിൽ B2 യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും..
- തിരഞ്ഞെടുക്കപ്പെടുന്നവർ ഏകദേശം 12 മാസം കൊണ്ട് B1 ലെവൽ വരെയുള്ള ജർമ്മൻ ഭാഷാ പരിശീലനം പൂർത്തിയാക്കാൻ തയ്യാറായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കണം.
ആവശ്യമായ രേഖകൾ:
- വിശദമായ ബയോഡാറ്റ (CV).
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ..പാസ്‌പോർട്ടിന്റെ പകർപ്പ്.
- കൂടുതൽ വിവരങ്ങൾക്ക്: സഹായത്തിനായി നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939 വിദേശത്തു നിന്ന്: +91 8802 012 345 (മിസ്ഡ് കോൾ സർവീസ്) ഓഫീസ് നമ്പറുകൾ: 0471-2770536, 539, 540, 577.
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 30.
- അപേക്ഷ ലിങ്ക് : Click Here


