ISRO Recruitment-2026 Apply Now
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ISRO) കീഴിൽ ആകെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
1. ISTRAC: 95 അപ്രന്റീസ് ഒഴിവുകൾ
Latest Job Posts
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) ഒരു വർഷത്തെ പരിശീലനത്തിനാണ് അവസരം. 2024, 2025, 2026 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം. ലക്നൗവിലും പോർട്ട്ബ്ലെയറിലെ ശ്രീവിജയപുരത്തും പരിശീലനമുണ്ട്.
- അവസാന തീയതി: ജൂലൈ 31 വരെ അപേക്ഷിക്കാം.
- തസ്തികകളും യോഗ്യതയും:
- ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി (കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ്): ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.എസ്സി (സി.എസ് / ഐ.ടി). (സ്റ്റൈപ്പൻഡ്: ₹12,300)
- ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി (ലൈബ്രറി സയൻസ്): എം.എൽ.ഐ.എസ്സി (M.L.I.Sc). (സ്റ്റൈപ്പൻഡ്: ₹12,300)
- ഡിപ്ലോമ അപ്രന്റീസ് ട്രെയിനി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ. (സ്റ്റൈപ്പൻഡ്: ₹10,900)
- ട്രേഡ് ഐടിഐ (ഇലക്ട്രോണിക്സ് മെക്കാനിക്, മെഷിനിസ്റ്റ്, ഇലക്ട്രിക്കൽ, ഐടി-ഇഎസ്എം, ഫിറ്റർ): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. (സ്റ്റൈപ്പൻഡ്: ₹9,600)
2. വിവിധ തസ്തികകൾ: 26 ഒഴിവ്
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) വിവിധ തസ്തികകളിലായി 26 ഒഴിവുകളുണ്ട്.
- അവസാന തീയതി: ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
- തസ്തികകൾ: ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്, കാർപെന്റർ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), സയന്റിഫിക് അസിസ്റ്റന്റ് (കമ്പ്യൂട്ടർ സയൻസ്, മാത്സ്), ലൈബ്രറി അസിസ്റ്റന്റ്, കുക്ക്.
- വിശദവിവരങ്ങൾക്ക്: www.isro.gov.in
3. 17 ജെആർഎഫ് (JRF) ഒഴിവുകൾ
ഐഎസ്ആർഒയ്ക്ക് കീഴിലെ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ (JRF) 17 ഒഴിവുകൾ. 2 വർഷത്തെ നിയമനമാണ്, നീട്ടി ലഭിക്കാം.
- അവസാന തീയതി: ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
- യോഗ്യത: എം.ഇ/എം.ടെക്/എം.എസ്സി എൻജിനീയറിങ്.
- പ്രായപരിധി: 28 വയസ്സ്.
- ഫെലോഷിപ്പ്: ₹37,000.
- വിശദവിവരങ്ങൾക്ക്: www.isro.gov.in


