July Private Job Vacancy Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി ജൂലൈ മാസത്തിൽ വന്നിട്ടുള്ള സ്വകാര്യ മേഖലകളിലെ പ്രധാന ജോലി ഒഴിവുകൾ
Latest Job Posts
തിരുവനന്തപുരം:
- കാൻബെറ ഫാർമ: 25-40 വയസ്സുവരെയുള്ള പരിചയസമ്പന്നരായ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ 87146 20194 എന്ന നമ്പറിലോ info@canberrapharma.in എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
- കോവിക് ട്രേഡിങ്ങ്: 1-2 വർഷത്തെ പരിചയവും ടുവീലർ ലൈസൻസുമുള്ള സെയിൽസ് എക്സിക്യൂട്ടീവ്, കമ്പ്യൂട്ടർ അറിവുള്ള വനിതാ ഓഫീസ് സ്റ്റാഫ് എന്നിവർക്കായി ഒഴിവുകളുണ്ട്. ഫോൺ: 96334 43356, ഇ-മെയിൽ: gm@kovic.in.
- ശ്രീലക്ഷ്മി എനർജി സിസ്റ്റംസ്: ബി.ടെക്/ഡിപ്ലോമ മെക്കാനിക്കൽ യോഗ്യതയുള്ള ബിസിനസ് ഡെവലപ്മെന്റ്/പ്രോജക്ട് മാർക്കറ്റിംഗ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്. ഫോൺ: 62389 04538, ഇ-മെയിൽ: hr@sreelakshmi.info.
- ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്ക്: സേഫ്റ്റി ഓഫീസർ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സ്റ്റാഫ് (ഡിപ്ലോമ/ഐ.ടി.ഐ/ഫയർ ആൻഡ് സേഫ്റ്റി/നെബോഷ്/ഐ.ജി.സി യോഗ്യതയും 2 വർഷത്തെ പരിചയവും), നേഴ്സുമാർ (ബി.എസ്.സി/ജനറൽ നഴ്സിംഗ്, 2 വർഷത്തെ പരിചയം), സെക്യൂരിറ്റി ഗാർഡുകൾ (പുരുഷൻ, പ്രായം 25-45) എന്നീ ഒഴിവുകളിലേക്ക് contact@happylandtvm.com എന്ന ഇ-മെയിലിൽ അപേക്ഷിക്കാം.
കൊല്ലം:
- ഔറ മോട്ടോഴ്‌സ്: കണ്ണനല്ലൂർ ഉള്ള ഈ സ്ഥാപനത്തിലേക്ക് സെയിൽസ് പേഴ്‌സൺ, സർവീസ് അഡ്വൈസർ, ടൂവീലർ മെക്കാനിക്, വർക്ക്ഷോപ്പ് ഹെൽപ്പർ, ബില്ലിംഗ് സ്റ്റാഫ്, സ്പെയർ പാർട്സ് ഇൻ ചാർജ്, വാഷിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ താല്പര്യമുള്ളവർ 75479 60798 എന്ന നമ്പറിലോ mahesh.autoscan@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
പത്തനംതിട്ട:
- താഴയിൽ നിധി ലിമിറ്റഡ്: ബിരുദം അല്ലെങ്കിൽ പി.ജി യോഗ്യതയുള്ള 35 വയസ്സിന് മുകളിലുള്ളവർക്കായി ബ്രാഞ്ച് മാനേജർ ആൻഡ് സീനിയർ മാനേജർ, ബിരുദവും 2 വർഷത്തെ പരിചയവുമുള്ള അസിസ്റ്റന്റ് മാനേജർ ആൻഡ് ബ്രാഞ്ച് എക്സിക്യൂട്ടീവ്, ബിരുദം/പി.ജി യോഗ്യതയുള്ള 2 വർഷത്തെ പരിചയമുള്ള അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. ഫോട്ടോ സഹിതമുള്ള റെസ്യൂമെ info@thazhayilgroup.com എന്ന ഇ-മെയിലിലേക്ക് അയക്കാവുന്നതാണ്.
കോട്ടയം:
- സർജിക്കൽ ഗ്ലൗ മാനുഫാക്ചറിംഗ് കമ്പനി: പ്രൊഡക്ഷൻ മാനേജർ (ബി.എസ്.സി/ബി.ടെക്/ഡിപ്ലോമ ഇൻ പോളിമർ ടെക്നോളജി, 10 വർഷത്തിലധികം പരിചയം), പ്രൊഡക്ഷൻ സൂപ്പർവൈസർ (ബി.എസ്.സി/ബി.ടെക്/ഡിപ്ലോമ ഇൻ പോളിമർ ടെക്നോളജി, 3-4 വർഷത്തെ പരിചയം), മെയിന്റനൻസ് മാനേജർ (ബി.എസ്.സി/ബി.ടെക്/ഡിപ്ലോമ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, 10 വർഷത്തിലധികം പരിചയം) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്ക് ബയോഡാറ്റ അയക്കേണ്ട ഇ-മെയിൽ വിലാസം Talents.intake@gmail.com ആണ്.
എറണാകുളം:
- വിന്റർ വുഡ് ഇന്റീരിയേഴ്സ്: ഇന്റീരിയർ ഫിറ്റ് ഔട്ട്സ് മേഖലയിൽ പരിചയമുള്ള ഫാക്ടറി മാനേജർ, ഇന്റീരിയർ വർക്കുകളിൽ പരിചയമുള്ള സൈറ്റ് എഞ്ചിനീയർ/സൂപ്പർവൈസർ (ബി.എസ്.സി ഇന്റീരിയർ ഡിസൈൻ/ബി.ടെക്/ഡിപ്ലോമ സിവിൽ, 1-3 വർഷത്തെ പരിചയം), ഇലക്ട്രീഷ്യൻ (ഐ.ടി.ഐ/ഡിപ്ലോമ, 3 വർഷത്തെ പരിചയം) എന്നീ ഒഴിവുകളിലേക്ക് 99955 86924 എന്ന നമ്പറിലോ jobwinterwood@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
- യുജിഎസ് ഗോൾഡ് ലോൺ: നോർത്ത് പറവൂരുള്ള ഈ സ്ഥാപനത്തിൽ ബ്രാഞ്ച് മാനേജർ (പി.ജി/ബിരുദം, 3-5 വർഷത്തെ പരിചയം), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (പി.ജി/ബിരുദം, 2-3 വർഷത്തെ പരിചയം), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (ബിരുദം, 2 വർഷത്തെ പരിചയം), സീനിയർ ടീം ലീഡർ (ബിരുദം, 2 വർഷത്തെ പരിചയം), ടീം ലീഡർ (ബിരുദം, 1 വർഷത്തെ പരിചയം), സീനിയർ ഓഫീസർ (ബിരുദം, 1 വർഷത്തെ പരിചയം), ജൂനിയർ ഓഫീസർ (ബിരുദം, 0-6 മാസത്തെ പരിചയം), കളക്ഷൻ എക്സിക്യൂട്ടീവ് (ജോലി പരിചയം ഉള്ളവർ) എന്നീ തസ്തികകളിലേക്ക് hr@ugsgroup.in എന്ന ഇ-മെയിലിലോ 80894 20333 എന്ന നമ്പറിലോ ബന്ധപ്പെടാം.
- നെസ്റ്റ് അഡ്വാൻസ്‌ഡ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ: ലേബർ വെൽഫെയർ ഓഫീസർ തസ്തികയിലേക്ക് (പി.ജി/ബിരുദം/ഡിപ്ലോമ ഇൻ സോഷ്യൽ സയൻസ്/എം.എസ്.ഡബ്ല്യു/എൽ.എൽ.ബി യോഗ്യതയും 2-3 വർഷത്തെ പരിചയവും) ഉള്ള ഒഴിവുകളിലേക്ക് 0484 6614416 എന്ന ഫോൺ നമ്പറിലോ recruitment.hr@nestgroup.net എന്ന ഇ-മെയിലിലോ അപേക്ഷിക്കാം.
- ജോസ്കോ ജ്വല്ലേഴ്സ്: എം.ജി റോഡ് കൊച്ചി ശാഖയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷൻ, പ്രായം 35ൽ താഴെ), റിസപ്ഷനിസ്റ്റ് (വനിത, ബിരുദം, പ്രായം 25-35), ഷോറൂം ബോയ്സ് (പ്രായം 18-25) എന്നീ ഒഴിവുകളിലേക്ക് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതമുള്ള ബയോഡാറ്റ careers@joscogroup.com എന്ന ഇ-മെയിലിലോ 80784 28512 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
പാലക്കാട്:
- ചായ് ലാബ് (The Chai Lab): ചക്കന്തറ സെന്റ് റാഫേൽസ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഓപ്പറേഷൻസ് മാനേജർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ റെസ്യൂമെ 89437 99799 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.


