LSGD Junior Assistant/ Cashier 573/2025 Apply Now

കേരളത്തിൽ സ്ഥിരമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശ്ശൂർ കോർപ്പറേഷന്റെ ഇലക്ട്രിസിറ്റി വിംഗ്). ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ. ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ്തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശ്ശൂർ കോർപ്പറേഷന്റെ ഇലക്ട്രിസിറ്റി വിംഗ്)
തസ്തികയുടെ പേര്ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ
കാറ്റഗറി നമ്പർ573/2025
ശമ്പള സ്കെയിൽ₹22,085 – 47,815/-
അവസാന തീയതി14.01.2026
യോഗ്യതകൾ
  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Graduation).
  • പ്രായപരിധി: 18-36 വയസ്സ്. 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
    • ​പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും..

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘www.keralapsc.gov.in’ വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയിരിക്കണം.
  • ലോഗിൻ ചെയ്യുക: നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യൂസർ ഐഡിയും (User ID) പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക: വിജ്ഞാപന ലിങ്കിലെ (Notification Link) അതാത് തസ്തികയുടെ നേരെ കാണുന്ന ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഫോട്ടോ അപ്‌ലോഡ് ചെയ്യുക: പുതുതായി പ്രൊഫൈൽ തുടങ്ങുന്നവർ ആറു മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • ജില്ല തിരഞ്ഞെടുക്കുക: അപേക്ഷകർ തൃശ്ശൂർ ജില്ല തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം.
  • വിവരങ്ങൾ പരിശോധിക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്രൊഫൈലിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഒരിക്കൽ സമർപ്പിച്ച അപേക്ഷയിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ കഴിയില്ല.
  • പ്രിന്റ് ഔട്ട് സൂക്ഷിക്കുക: ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിച്ചു വെക്കേണ്ടതാണ്.
  • ആധാർ കാർഡ്: ആധാർ കാർഡ് ഉള്ളവർ അത് തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം.
  • അപേക്ഷാ ഫീസ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

Leave a Reply

Your email address will not be published.