ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തിൽ.

  • ഇലക്ട്രീഷ്യൻ -എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്- ഇലക്ട്രീഷ്യൻ, പ്രവൃത്തി പരിചയം അഭികാമ്യം- ഒക്ടോബർ മൂന്നിന് രാവിലെ 11 മണി.
  • പ്ലംബർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്-പ്ലംബർ, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണി.
  • അറ്റൻഡർ-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകൾ മാത്രം)-ഒക്ടോബർ നാലിന് രാവിലെ 11 മണി.

  • വാച്ചർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം -ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് മണി.
  • സ്ട്രക്ചർ ക്യാരിയർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം-ഒക്ടോബർ അഞ്ചിന് രാവിലെ 11 മണി.
  • ധോബി-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകൾ മാത്രം-ഒക്ടോബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.

താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് കണ്ണൂർ പരിയാരം ഗവ. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.