Kerala Police WCPO 550/2025 Apply Now

കേരള പോലീസിന് കീഴിൽ വനിതാ പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് യോഗ്യരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

വകുപ്പ് കേരള പോലീസ്
പോസ്റ്റ് വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ)
കാറ്റഗറി നമ്പർ 550/2025
ശമ്പളം ₹31,100 – ₹66,800/-
ഒഴിവുകൾപ്രതീക്ഷിക്കുന്ന ഒഴിവുകൾ (Anticipated Vacancies)
അവസാന തീയതി 2026 ജനുവരി 14, ബുധനാഴ്ച, രാത്രി 12 മണി വരെ
യോഗ്യത മാനദണ്ഡങ്ങൾ

​1. പ്രായപരിധി

  • പൊതു വിഭാഗം: 18-26 വയസ്സ്. 02.01.1999-നും 01.01.2007-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • പ്രായപരിധിയിലെ ഇളവ്:
    • ​മറ്റ് പിന്നോക്ക സമുദായക്കാർക്ക് (OBC) പരമാവധി 29 വയസ്സ് വരെ ഇളവ്.
    • ​പട്ടികജാതി/പട്ടികവർഗ്ഗം (SC/ST) വിഭാഗക്കാർക്ക് പരമാവധി 31 വയസ്സ് വരെ ഇളവ്.. ​

2. വിദ്യാഭ്യാസ യോഗ്യത

  • ​ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം.
  • ശ്രദ്ധിക്കുക: മതിയായ യോഗ്യതയുള്ള SC/ST വിഭാഗം ഉദ്യോഗാർത്ഥികളെ ലഭ്യമല്ലെങ്കിൽ, ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ പരാജയപ്പെട്ട SC/ST വിഭാഗക്കാർക്കും പരിഗണന നൽകുന്നതാണ്.

​3. ശാരീരിക യോഗ്യതകൾ

മാനദണ്ഡംസാധാരണ ഉദ്യോഗാർത്ഥികൾSC/ST വിഭാഗക്കാർ
ഉയരം (Height)കുറഞ്ഞത് 157 സെന്റീമീറ്റർകുറഞ്ഞത് 150 സെന്റീമീറ്റർ

​4. കായികക്ഷമതാ പരീക്ഷ

  • ​നാഷണൽ ഫിസിക്കൽ എഫിഷ്യൻസി (വൺ സ്റ്റാർ സ്റ്റാൻഡേർഡ് ടെസ്റ്റ്) ൽ പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടണം
ഇവന്റ്വൺ സ്റ്റാർ സ്റ്റാൻഡേർഡ്
100 മീറ്റർ ഓട്ടം17 സെക്കൻഡ്
ഹൈ ജമ്പ്1.06 മീറ്റർ
ലോംഗ് ജമ്പ്3.05 മീറ്റർ
ഷോട്ട് പുട്ട് (4 kg)4.88 മീറ്റർ
200 മീറ്റർ ഓട്ടം36 സെക്കൻഡ്
ത്രോ ബോൾ എറിയൽ14 മീറ്റർ
ഷട്ടിൽ റേസ് (25x 4 മീറ്റർ)26 സെക്കൻഡ്
സ്കിപ്പിംഗ് (ഒരു മിനിറ്റ്)80 തവണ
അപേക്ഷ സമർപ്പിക്കേണ്ട രീതി
  1. രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (www.keralapsc.gov.in) ഔദ്യോഗിക വെബ്സൈറ്റിൽ ‘വൺ ടൈം രജിസ്ട്രേഷൻ’ (ONE TIME REGISTRATION) വഴി ആദ്യം രജിസ്റ്റർ ചെയ്യുക.
  2. ലോഗിൻ: നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  3. അപേക്ഷിക്കുക: ‘നോട്ടിഫിക്കേഷൻ ലിങ്ക്’ (Notification Link) എന്ന ഭാഗത്ത് നിന്നും ഈ തസ്തികയുടെ (Woman Police Constable) വിജ്ഞാപനം കണ്ടെത്തി, അതിലെ ‘അപ്ലൈ നൗ’ (Apply Now) ബട്ടൺ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.